ഹാരി മഗ്വയറിന് പരിക്ക്, യൂറോപ്പ ലീഗ് ഫൈനൽ കളിക്കുമോ എന്നത് സംശയം

Gettyimages 1317117818

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു എങ്കിലും അവർക്ക് ഇന്നലെ പരിക്ക് കാരണം ക്യാപ്റ്റൻ ഹാരി മഗ്വയറിനെ നഷ്ടപ്പെട്ടു. ഇന്നലെ രണ്ടാം പകുതിയിൽ ആയിരുന്നു മഗ്വയറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ആങ്കിളിനാണ് താരത്തിന് പരിക്കേറ്റത്. മഗ്വയർ യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കുമോ എന്നത് സംശയമാണ് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

ഇനി രണ്ട് ആഴ്ച കൂടിയെ യൂറോപ്പ ലീഗ് ഫൈനലിന് ഉള്ളൂ. മഗ്വയറിനെ നഷ്ടപ്പെടുക ആണെങ്കിൽ അത് യുണൈറ്റഡ് ഡിഫൻസിന്റെ താളം തന്നെ തെറ്റിക്കും. യൂറോപ്പ ലീഗിന് മുമ്പും യുണൈറ്റഡിന് വലിയ മത്സരങ്ങൾ കളിക്കാനുണ്ട്. തനിക്ക് പെട്ടെന്ന് കളത്തിലേക്ക് തിരികെ എത്താൻ ആകുമെന്നണ് പ്രതീക്ഷ എന്ന് മഗ്വയർ ട്വിറ്ററിൽ പറഞ്ഞു.

Previous articleപി എസ് ജിക്ക് സമനില, കിരീടം അകലുന്നു
Next articleഇത്തരം ഏകപക്ഷീയമായ പരമ്പരകള്‍ വെറും തമാശയാണ് – റമീസ് രാജ