“ഡിബാല യുവന്റസിന്റെ അവിഭാജ്യ ഘടകം, ഹിഗ്വയിൻ ക്ലബിൽ ഉണ്ടാവില്ല” – പിർലോ

- Advertisement -

യുവന്റസ് പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള പിർലോയുടെ ആദ്യ വാർത്ത സമ്മേളനം ഇന്നലെ കഴിഞ്ഞു. യുവന്റസിന് അവസാന കാലങ്ങളിൽ നഷ്ടമായ ഊർജ്ജം തിരികെ കൊണ്ടു വരികയാണ് തന്റെ ആദ്യ ലക്ഷ്യം എന്ന് പിർലോ പറഞ്ഞു. യുവന്റസ് താരം ഡിബാല ക്ലബിൽ തുടരും എന്നും ഡിബാലയെ വിൽക്കുന്നതിന് കുറിച്ച് ക്ലബ് ആലോചിക്കുന്ന് പോലുമില്ല എന്നും പിർലോ പറഞ്ഞു. ഡിബാല പരിക്ക് മാറി എത്തിയാൽ ഉടനെ ടീമിനൊപ്പം ചേരും. പിർലോ പറഞ്ഞു.

എന്നാൽ സ്ട്രൈക്കർ ഹിഗ്വയിൻ ഇനി ടീമിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. താൻ ഹിഗ്വയിനുമായി സംസാരിച്ചു എന്നും താരം ക്ലബ് വിടും എന്ന് തീരുമാനത്തിൽ എത്തി എന്നും പിർലോ പറഞ്ഞു. ഹിഗ്വയിൻ ക്ലബിനായി വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. അതോർക്കുന്നു. പക്ഷെ സമയം കടന്നു പോയെന്നും പിർലോ ഓർമ്മിപ്പിച്ചു.

Advertisement