മാഡ്രിഡ് ഡർബി, ബാഴ്‌സക്ക് സോസിഡാഡ്; കോപ ഡെൽ റേ ക്വാർട്ടർ ഫിക്സ്ചർ എത്തി

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ ഡെൽ റേ ക്വർട്ടർ മത്സരങ്ങളുടെ ഫിക്‌സ്ചർ തെളിഞ്ഞു. വമ്പൻ ടീമുകൾ എല്ലാം ഇടം പിടിച്ച ഈ ഘട്ടത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ മികച്ച പോരാട്ടങ്ങൾ ആണ് ആരാധകർക്ക് മുന്നിലെത്തുന്നത്. റയൽ മാഡ്രിഡിന് നഗര വൈരികൾ ആയ അത്ലറ്റികോ മാഡ്രിഡ് ആണ് എതിരാളികൾ. ബാഴ്‌സലോണ റയൽ സോസിഡാഡിനെ നേരിടും. സെവിയ്യക്ക് ഒസാസുനയും അത്ലറ്റികോ ബിൽബാവോക്ക് വലൻസിയയും ആണ് എതിരാളികൾ.

കോപ ഡെൽ 201029

ഏക പാദ ക്വർട്ടർ ഫൈനൽ മത്സരങ്ങളിൽ മാഡ്രിഡ് ഡെർബി, റയലിന്റെ തട്ടകമായ ബെർണബ്യുവിലും ബാഴ്‌സലോണ – സോസിഡാഡ് പോരാട്ടം ക്യാമ്പ്ന്യൂവിലും വെച്ചാണ് നടക്കുക. ജനുവരി 25ന് നടക്കുന്ന ക്വർട്ടർ മത്സരങ്ങളുടെ സമയക്രമം ഉടനെ പ്രഖ്യാപിക്കും. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 8നും മാർച്ച് ഒന്നിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ മെയ് ആറിന് സേവിയ്യയുടെ തട്ടകത്തിൽ വെച്ചു നടക്കും.