ന്യൂകാസിലിന്റെ ക്രിസ് വുഡ് ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ

Picsart 23 01 20 20 26 57 596

ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കർ ക്രിസ് വുഡ് ഇനി നോട്ടിംഗ്ഹാം ഫോറസ്റ്റിൽ. ലോൺ അടിസ്ഥാനത്തിൽ ആണ് ഫോറസ്റ്റ് ക്രിസ് വുഡിനെ ടീമിലേക്ക് എത്തിക്കുന്നത്‌ വേണമെങ്കിൽ ലോണിന് അവസാനം ഫോറസ്റ്റിന് താരത്തെ സൈൻ ചെയ്യാനും ശ്രമിക്കും. ക്രിസ് വുഡ് പുതിയ ക്ലബിൽ 39ആം നമ്പർ ജേഴ്സി ആകും ധരിക്കുക.

ഓക്ക്‌ലൻഡിൽ ജനിച്ച ക്രിസ് വുഡ് ന്യൂസിലൻഡ് രാജ്യത്തിനായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 33 ഗോളുകളും താരം നേടി. വെസ്റ്റ് ബ്രോംവിച്ച്, ലെസ്റ്റർ സിറ്റി, ബാർൺസ്ലി, ബ്രൈറ്റൺ, ബർമിംഗ്ഹാം സിറ്റി, ബ്രിസ്റ്റോൾ സിറ്റി, മിൽവാൾ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ന്യൂകാസിലിൽ കഴിഞ്ഞ സീസൺ പകുതിക്ക് എത്തിയ താരം ക്ലബ്ബിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.