ലൂക് ഷോ താരങ്ങളുടെ താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള താരങ്ങൾ തീരുമാനിക്കുന്ന പുരസ്കാരം ലെഫ്റ്റ് ബാക്കായ ലൂക് ഷോ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങളുടെ വോട്ടിലൂടെയാണ് ഈ പുരസ്ക്കാരം തീരുമാനിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിൽ ഒന്നായിരുന്നു ഇന്നത്തേത്. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ തിളങ്ങാൻ ലൂക് ഷോയ്ക്ക് ഇത്തവണ ആയി.

ഒരു ഗോളും അഞ്ച് അസിസ്റ്റും താരം ഈ സീസണിൽ സംഭാവന ചെയ്തു. ഇടതു വിങ്ങിൽ എപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് നയിക്കാൻ ലൂക് ഷോ ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ലൂക് ഷോ ഈ പുരസ്കാരം നേടുന്നത്. 2018-19 സീസണിലും ലൂക് ഷോ ഈ പുരസ്കാരത്തിന് അർഹനായിരുന്നു. ഇത്തവണത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ വോട്ടിലൂടെ തീരുമാനിക്കുന്ന സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണോ ഫെർണാണ്ടസാണ് സ്വന്തമാക്കിയത്.

Advertisement