ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ യാത്ര ചിലവ് വഹിക്കും

Img 20210518 231706
- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ യാത്ര ചിലവ് സിറ്റി ക്ലബ് ഉടമ ഷെയ്ക് മൻസൂർ വഹിക്കും. പോർട്ടോയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ ചെൽസിയെ നേരിടുന്നത്. പോർച്ചുഗലിലേക്ക് പോകുന്ന വിമാനയാത്ര ചിലവ് ഉൾപ്പെടെയുള്ള ചിലവുകൾ ഒക്കെ ഷെയ്ക് മൻസൂർ വഹിക്കും. ഈ കഷ്ടകാലത്തും സിറ്റിക്ക് ഒപ്പം തന്നെ നിന്ന ആരാധകരോടുള്ള നന്ദി ആയാണ് ഈ നീക്കം എന്ന് സിറ്റി ഉടമ പറഞ്ഞു.

അടുത്തിടെ സൂപ്പർ ലീഗിൽ ചേർന്നതിന് ആരാധകർ മാഞ്ചസ്റ്റർ സിറ്റി ഉടമകൾക്ക് എതിരെ പ്രതിഷേധിച്ചിരുന്നു. ഇതോടെ ആരാധകരുടെ സ്നേഹം തിരികെപിടിക്കാം എന്നാണ് സിറ്റി ഉടമ കരുതുന്നത്. പരമാവധി ആൾക്കാർക്ക് കളി കാണാൻ അവസരം ഉണ്ടാക്കുക ആണ് ലക്ഷ്യം എന്നും സിറ്റി ഉടമ പറഞ്ഞു. ചെൽസിയെ ആണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുന്നത്.

Advertisement