ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അഗ്വേറോയെ ഇറക്കും എന്ന് ഉറപ്പില്ല എന്ന് ഗ്വാർഡിയോള

Photo:Twitter/@ManCity
- Advertisement -

ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ സെർജിയോ അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റി കരിയറിലെ അവസാന മത്സരമായിരിക്കും. എന്നാൽ അന്ന് അഗ്വേറോ മാഞ്ചസ്റ്റർ സിറ്റി നിരയിൽ ഉണ്ടാകും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. താൻ ടീം തിരഞ്ഞെടുക്കുന്നത് വിജയിക്കാൻ വേണ്ടിയാകും. അപ്പോൾ അതിനു ഏറ്റവും അനുയോജ്യരായ ആൾക്കാരെ ആകും ഇറക്കുക. അല്ലാതെ സിമ്പതി വെച്ച് ആൾക്കാരെ കളത്തിൽ ഇറക്കില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

അഗ്വേറോ ഫിറ്റാണോ എന്നാദ്യം നോക്കും എന്നിട്ട് അദ്ദേഹത്തിന് ഈ കളിയിൽ ഗോളടിച്ച് ടീമിനെ സഹായിക്കാൻ ആകുമോ എന്ന് നോക്കും. അതൊക്കെ നോക്കി മാത്രമെ ടീം ഇറക്കു എന്നും ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി അവസാനം ചെൽസിയെ നേരിട്ടപ്പോൾ അഗ്വേറോ ഇറങ്ങിയുരുന്നു. അന്ന് അഗ്വേറോ പെനാൾട്ടി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് തിരിച്ചടിയാവുകയും സിറ്റി പരാജയപ്പെടുകയും ചെയ്തിരുന്നു.

Advertisement