കോവിഡ് നെഗറ്റീവായി, ലുകാകു ബെൽജിയം ടീമിനൊപ്പം ചേരും

Staff Reporter

കഴിഞ്ഞ ദിവസം നടന്ന കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്റർ മിലാൻ താരം റൊമേലു ലുകാകു ബെൽജിയം ടീമിനൊപ്പം ചേരും. നേരത്തെ ഇന്റർ മിലാൻ ക്യാമ്പിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ലുകാകു ബെൽജിയത്തിന് വേണ്ടി കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച നടത്തിയ രണ്ട് കോവിഡ് ടെസ്റ്റിലും നെഗറ്റീവ് ആയതിനെ തുടർന്നാണ് ലുകാകു ബെൽജിയം ടീമിനൊപ്പം ചേരാൻ തീരുമാനിച്ചത്.

വെയ്ൽസ്, ചെക്ക് റിപ്പബ്ലിക്ക്, ബെലറൂസ് എന്നിവർക്കെതിരായാണ് ബെൽജിയത്തിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. നേരത്തെ ഇന്റർ മിലാൻ ക്യാമ്പിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്റർ മിലാന്റെ സസൂളോക്കെതിരായ മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ രണ്ട് ടെസ്റ്റിലും ലുകാകു കൊറോണ നെഗറ്റീവ് ആയതിനെ തുടർന്ന് മിലാൻ വിടാൻ നഗരത്തിലെ ആരോഗ്യ വകുപ്പ് ലുകാകുവിന് അനുവാദം നൽകുകയായിരുന്നു.