ലുകാകു ബെൽജിയത്തിനായി കളിക്കില്ല

മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റൊമേലു ലുകാകു ഈ രാജ്യാന്തര ഇടവേളയിൽ ബെൽജിയത്തിനായി കളിക്കില്ല. കാലിനേറ്റ പരിക്കാണ് ലുകാകുവിന് വിനയായിരിക്കുന്നത്. ഇന്ന് ബെൽജിയത്തിന്റെ ക്യാമ്പിൽ ലുകാകു എത്തിയിരുന്നു. എന്നാൽ സ്കാനിംഗിൽ പരിക്ക് പ്രശ്നമാണ് എന്ന് കണ്ടതിനെ തുടർന്ന് ലുകാകു ക്യാമ്പ് വിട്ടു.

റഷ്യയ്ക്കും സൈപ്രസിനും എതിരെ ആയിരുന്നു ബെൽജിയം ഈ ആഴ്ച കളിക്കേണ്ടത്‌. ഈ രണ്ടു മത്സരങ്ങളിലും ലുകാകു കളിക്കില്ല‌. കഴിഞ്ഞ ആഴ്ച നടന്ന എഫ് എ കപ്പ് ക്വാർട്ടർ മത്സരത്തിൽ യുണൈറ്റഡിന് വേണ്ടിയും ലുകാകു കളിച്ചിരുന്നില്ല.

അവസാന നാലു മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ നേടിയ ലുകാകു മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് പരിക്കേറ്റിരിക്കുന്നത്.

Previous articleസ്പെയിനിലേക്ക് മടക്കമില്ല, പോർട്ടോയിൽ കസിയസിന് പുത്തൻ കരാർ
Next article“സോൾഷ്യാർ ടീമിന് സ്വാതന്ത്ര്യം നൽകി, യുണൈറ്റഡിൽ അദ്ദേഹം തുടരണം” – പോഗ്ബ