“സോൾഷ്യാർ ടീമിന് സ്വാതന്ത്ര്യം നൽകി, യുണൈറ്റഡിൽ അദ്ദേഹം തുടരണം” – പോഗ്ബ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായ സോൾഷ്യർ ക്ലബിൽ സ്ഥിര പരിശീലകനായി തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. സോൾഷ്യാറിനെ തനിക്ക് ഇഷ്ടമാണെന്നും കളിക്കാർക്ക് മുഴുവൻ ഇഷ്ടമാണെന്നും പോഗ്ബ പറഞ്ഞു. ടീമിലെ മുഴുവൻ താരങ്ങൾക്കും ഒലെ ആത്മവിശ്വാസം തിരികെ നൽകി എന്നും പോഗ്ബ പറഞ്ഞു.

മുൻ പരിശീലകനായ മൗറീനോയുടെ ശൈലിയിൽ നിന്ന് മാറിയ ഒലെ കളിക്കാർക്ക് സ്വാതന്ത്ര്യം തിരികെ നൽകി എന്നും പോഗ്ബ പറഞ്ഞു. ഒലെയുടെ കീഴിൽ 17 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടാൻ പോഗ്ബയ്ക്ക് ആയിട്ടുണ്ട്. മൗറീനോയുടെ കാലത്ത് ആദ്യ ഇലവനിൽ പോലും പോൾ പോഗ്ബ പലപ്പോഴും ഉണ്ടായിരുന്നില്ല. സോൾഷ്യാറിന് ഉടൻ തന്നെ യുണൈറ്റഡ് പുതിയ കരാർ നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement