സ്പെയിനിലേക്ക് മടക്കമില്ല, പോർട്ടോയിൽ കസിയസിന് പുത്തൻ കരാർ

പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയുടെ സ്പാനിഷ് ഗോൾ കീപ്പർ ഐക്കർ കസിയസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. 38 വയസുകാരനായ താരം 2 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. റയൽ മാഡ്രിഡ് ഇതിഹാസമായ താരം 2015 ലാണ് റയൽ വിട്ട് പോർട്ടോയിൽ ചേർന്നത്.

ലോക ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച ഗോളികളിൽ ഒരാളായ കസിയസ് സ്‌പെയിൻ ദേശീയ ടീമിനൊപ്പം യൂറോപ്യൻ കിരീടവും 2010 ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന് ഒപ്പം ല ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ താരം 2015 ൽ റയൽ കരാർ പുതുക്കാതെ വന്നതോടെയാണ് പോർട്ടോയിൽ എത്തുന്നത്. അവിടെ ആദ്യ കാലങ്ങളിൽ ഫോമില്ലാതെ വിശമിച്ചെങ്കിലും പിന്നീട് ക്ലബ്ബിന്റെ സ്ഥിരം ഗോളിയാവാൻ താരത്തിനായി.

Previous articleഗുപ്ടിലും വില്യംസണും സണ്‍റൈസേഴ്സില്‍ മാര്‍ച്ച് 22നു എത്തും
Next articleലുകാകു ബെൽജിയത്തിനായി കളിക്കില്ല