ലുകാകുവിന് വീണ് കിട്ടിയ ഗോളിൽ ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

Newsroom

Img 20220209 235545
Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ നേരിട്ട ചെൽസി ഏക ഗോളിനാണ് വിജയിച്ചത്. അൽ ഹിലാലിന്റെ ഗംഭീര പോരാട്ടം കണ്ട മത്സരത്തിൽ കെപയുടെ നിർണായക സേവ് ചെൽസിയുടെ വിജയത്തിന് കാരണമായി.
20220209 233855

മത്സരത്തിന്റെ 32ആം മിനുട്ടിൽ ലുകാകു ആണ് ചെൽസിയുയ്യെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. അൽ ഹിലാൽ ഡിഫൻസിന്റെ ഒരു ക്ലിയറൻസ് പാളിയപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് ആയുരുന്നു ലുകാകുവിന്റെ ഗോൾ. താരം ഗോൾ ഇല്ലാത്ത ആറ് മത്സരങ്ങൾക്ക് ശേഷമാണ് ഒരു ഗോൾ ചെൽസിക്കായി നേടുന്നത്.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ചെൽസി ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ പാൽമിറസിനെ നേരിടും.