“ബാഴ്സലോണയും യുവന്റസും നൽകിയ ഓഫറുകൾ നിരസിച്ചാണ് സെവിയ്യയിൽ എത്തിയത്”

സെവിയ്യയിൽ ചേരാൻ തീരുമാനിച്ചത് യുവന്റസിൽ നിന്നും ബാഴ്‌സലോണയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണെന്ന് ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ പറഞ്ഞു. എന്റെ കുടുംബത്തിനും എനിക്കും ഇത് ഏറ്റവും മികച്ച ഓപ്ഷനായിരുന്നു എന്ന് മാർഷ്യൽ പറഞ്ഞു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസും ബാഴ്‌സലോണയും മാർഷ്യലിനെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, കഴിഞ്ഞ മാസം രണ്ട് ക്ലബ്ബുകളും തന്റെ ഏജന്റുമായി ചർച്ച നടത്തിയതായി 26 കാരനായ മാർഷ്യൽ തന്ന്ർ സ്ഥിരീകരിച്ചു.

“ഇത് ശരിയാണ്, യുവന്റസ് എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചു, അവർ എന്റെ ഏജന്റുമായി സംസാരിക്കുകയായിരുന്നു, പക്ഷേ എനിക്ക് സെവിയ്യയാണ് ഇഷ്ടമെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും ഏറ്റവും മികച്ച ഓപ്ഷനായിരുന്നു സെവിയ്യ” മാർഷ്യൽ പറഞ്ഞു.

“ബാഴ്‌സലോണയും എന്റെ ഏജന്റുമായും ചർച്ചകൾ നടത്തി, പക്ഷേ അവരോടും എന്റെ മുൻഗണന സെവിയ്യയാണെന്ന് ഞാൻ പറഞ്ഞു. ഞാൻ എന്റെ മനസ്സ് മാറ്റിയില്ല. ആരോടെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഞാൻ എപ്പോഴും എന്റെ വാക്ക് പാലിക്കാറുണ്ട്” മാർഷ്യൽ പറഞ്ഞു.