ഈ വർഷത്തെ മികച്ച ബാൾക്കണ്‍ താരമായി റയൽ മാഡ്രിഡ് താരവും ബാലൺ ഡിയോർ ജേതാവുമായ ലൂക്ക മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. സെർബിയൻ ടെന്നീസ് സൂപ്പർ താരം ദ്യോക്കോവിച്ചിനെയും ലോക വനിതാ ഒന്നാം നമ്പർ താരം സിമോണ ഹാലെപിനേയും പിന്തള്ളിയാണ് ക്രൊയേഷ്യൻ താരം ഈ നേട്ടം സ്വന്തമാക്കിയത്.
ബാൾക്കണ്‍ രാജ്യങ്ങളിലെ ന്യൂസ് ഏജൻസികളുടെ കൂട്ടായ്മയാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്. റയൽ മാഡ്രിഡിനൊപ്പം മൂന്നു തവണ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് നേടിയ മോഡ്രിച് ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ടൂർണമെന്റിലെ താരമായും മോഡ്രിച്ചിനെ തിരഞ്ഞെടുത്തിട്ടുണ്ട്.