അലിസ്റ്റര്‍ കുക്ക് ഇനി മുതല്‍, “സര്‍ അലിസ്റ്റര്‍ കുക്ക്”

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി ക്രിക്കറ്റിനുള്ള സംഭാവനയ്ക്ക് അലിസ്റ്റര്‍ കുക്കിനു സര്‍ പട്ടം നല്‍കി. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റണ്‍സ് സ്കോററും ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാം സ്ഥാനത്തുമുള്ള അലിസ്റ്റര്‍ കുക്ക് ഈ വര്‍ഷമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലത്തിനു ശേഷമാണ് ഒരു വ്യക്തിയ്ക്ക് സര്‍ പട്ടം ലഭിയ്ക്കുന്നത്.

2007ല്‍ സര്‍ ഇയാന്‍ ബോത്തമിനാണ് ഇതിനു മുമ്പ് സര്‍ പട്ടം ലഭിയ്ക്കുന്നത്. അന്നദ്ദേഹത്തിനു സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇത് ലഭിച്ചത്.