സിയാറ്റിൽ: ലീഗ്സ് കപ്പ് ഫൈനലിൽ ഇന്റർ മിയാമിയുടെ 0-3 തോൽവിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ. ടീം തോറ്റതിന് പിന്നാലെ പ്രകോപിതനായ ലൂയിസ് സുവാരസ് സിയാറ്റിൽ സൗണ്ടേഴ്സ് താരങ്ങളുമായും അസിസ്റ്റന്റ് കോച്ചുമായും ഏറ്റുമുട്ടിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലിയോണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്റർ മിയാമിയെ 3-0ന് തകർത്താണ് സിയാറ്റിൽ സൗണ്ടേഴ്സ് കന്നി ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഒസാസെ ഡി റോസാരിയോ, അലക്സ് റോൾഡൻ, പോൾ റോത്‌റോക്ക് എന്നിവരാണ് സിയാറ്റിലിനായി ഗോൾ നേടിയത്. കളിയുടെ അവസാനംവരെ ആധിപത്യം പുലർത്തിയാണ് സിയാറ്റിൽ ജയിച്ചു കയറിയത്.
മത്സരശേഷം പ്രകോപിതനായ സുവാരസ് കളി തീർന്നതിന് ശേഷം സിയാറ്റിൽ സൗണ്ടേഴ്സിന്റെ യുവ മിഡ്ഫീൽഡർ ഒബെഡ് വർഗാസുമായി വാക്കേറ്റത്തിലേർപ്പെടുകയും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് നയിക്കുകയുമായിരുന്നു.
സംഭവം വഷളായതോടെ, കയ്യാങ്കളിക്കിടയിൽ സുവാരസ് സൗണ്ടേഴ്സ് അസിസ്റ്റന്റ് കോച്ചിന് നേരെ തുപ്പിയതായും ആരോപണമുണ്ട്. ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. മോശം പെരുമാറ്റത്തിന്റെ പേരിൽ സുവാരസിന്റെ മുൻകാല വിവാദങ്ങളെയും പരാമർശിച്ചു. കരിയറിൽ മുമ്പും കടി, തുപ്പൽ തുടങ്ങിയ മോശം പെരുമാറ്റങ്ങളുടെ പേരിൽ താരം വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
Luis Suárez appeared to spit on a Seattle staff member after the final whistle in the Leagues Cup Final 👀
— FOX Soccer (@FOXSoccer) September 1, 2025
🎥: @MLS pic.twitter.com/gCMLdbwDlC