പരിചയസമ്പന്നര്‍ നിറയെ, നമീബിയയുടെ ലോകകപ്പ് സ്ക്വാഡ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ടി20 ലോകകപ്പിനുള്ള നമീബിയയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 16 അംഗ സംഘത്തിൽ പരിചയസമ്പന്നരായ ഒട്ടനവധി താരങ്ങള്‍ക്കും മൂന്ന് പുതുമുഖ താരങ്ങള്‍ക്കും നമീബിയ അവസരം നൽകുന്നുണ്ട്. ലോഹന്‍ ലൗറന്‍സ്, ദിവാന്‍ ല കോക്ക്, ടാന്‍ഗെനി ലുംഗാമെനി എന്നിവരാണ് പുതുമുഖക്കാര്‍.

2021ൽ ശ്രീലങ്ക, നെതര്‍ലാണ്ട്സ്, അയര്‍ലണ്ട് എന്നിവരുള്‍പ്പെടുന്ന റൗണ്ട് 1 ഗ്രൂപ്പിൽ നിന്ന് മികച്ച പ്രകടനം നടത്തി സൂപ്പര്‍ 12 ഘട്ടത്തിലക്ക് നമീബിയ കടന്നിരുന്നു.

Namibia2ഇത്തവണ റൗണ്ട് 1 ഘട്ടത്തിൽ നമീബിയ ശ്രീലങ്ക, നെതര്‍ലാണ്ട്സ്, യുഎഇ എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്. ഒക്ടോബര്‍ 16ന് ശ്രീലങ്കയാണ് നമീബിയയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ 18ന് നെതര്‍ലാണ്ട്സിനെയും ഒക്ടോബര്‍ 20ന് യുഎഇയിയെും ടീം നേരിടും.

സ്ക്വാഡ്: Gerhard Erasmus (c), JJ Smit, Divan la Cock, Stephen Baard, Nicol Loftie Eaton, Jan Frylinck, David Wiese, Ruben Trumpelmann, Zane Green, Bernard Scholtz, Tangeni Lungameni, Michael van Lingen, Ben Shikongo, Karl Birkenstock, Lohan Louwrens, Helao Ya France.