ലാ ലീഗയിൽ നിന്നു സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ ഒരുങ്ങി സ്പാനിഷ് മുന്നേറ്റനിര താരം ലൂകാസ് പെരസ്. മുൻ ആഴ്സണൽ, വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ പെരസ് നിലവിൽ കാഡിസിന്റെ ലാ ലീഗയിലെ ടോപ് സ്കോറർ കൂടിയാണ്. തന്റെ പ്രിയപ്പെട്ട ക്ലബ് ആയ ഡപോർട്ടീവോ ല കൊറുണക്ക് ആയാണ് പെരസ് ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്.
ക്ലബിന് തന്റെ സേവനം താങ്ങാൻ ആവില്ല എന്നു വന്നപ്പോൾ ഏതാണ്ട് തന്റെ വിലയുടെ പകുതിയായ ഏകദേശം 5 ലക്ഷം യൂറോ സ്വന്തം പോക്കറ്റിൽ നിന്നു നൽകിയാണ് താരം തന്റെ പ്രിയപ്പെട്ട ക്ലബ്ബിലേക്ക് എത്തുന്നത്. എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ട ക്ലബിനെ തിരിച്ചു ലാ ലീഗയിൽ തിരിച്ചു എത്തിക്കാൻ ആവും പെരസ് ശ്രമിക്കുക.