FootballFeatured

ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; അൽജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാൻ പരിക്കേറ്റ് പുറത്ത്

Resizedimage 2026 04 28 19 19 45 3183[1]

അൾജീരിയ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ലൂക്ക സിദാൻ ഗുരുതരമായ പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന ലോകകപ്പിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. സ്പാനിഷ് രണ്ടാം ഡിവിഷൻ ലീഗിൽ അൽമേരിയക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ഗ്രാനഡ താരമായ ലൂക്കയുടെ താടിയെല്ലിന് ഒടിവ് സംഭവിച്ചത്. ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ്റെ മകനായ 27-കാരൻ ലൂക്ക, മത്സരത്തിനിടെ എതിർതാരവുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ തലയ്ക്ക് ചെറിയ ആഘാതം (Concussion) മാത്രമാണെന്ന് കരുതിയെങ്കിലും പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് താടിയെല്ലിനും കവിൾത്തടത്തിനും ഒടിവുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.


പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നാൽ താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കൊപ്പം ലോകകപ്പും നഷ്ടമായേക്കും. ചികിത്സാ രീതികളെക്കുറിച്ച് ഗ്രാനഡ മെഡിക്കൽ ടീമുമായി സംസാരിച്ച ശേഷം താരം ഉടൻ തീരുമാനമെടുക്കും. ജൂൺ 16-ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെയാണ് ലോകകപ്പിൽ അൽജീരിയയുടെ ആദ്യ മത്സരം. പ്രതിരോധ നിരയിലെ വിശ്വസ്തനായ ഗോൾകീപ്പർക്ക് പരിക്കേറ്റത് ടീമിനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പകരക്കാരായ ആന്തണി മാൻഡ്രിയ, മെൽവിൻ മാസ്റ്റിൽ എന്നിവരും നിലവിൽ ചെറിയ പരിക്കുകളുടെ പിടിയിലാണെന്നത് അൽജീരിയൻ ക്യാമ്പിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.