അസം: പ്രീ-സീസൺ ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി ലൂക്ക സോക്കർ ക്ലബ് മുന്നോട്ട്. ധർമ്മശാല ഫുട്ബോൾ ടൂർണമെന്റിൽ കൂച്ച് ബെഹർ ബക്‌സിർഹാറ്റ് എഫ്‌സിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്ത് ലൂക്ക സോക്കർ ക്ലബ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായി.

എതിരാളികൾക്ക് ഒരു അവസരം പോലും നൽകാതെയാണ് ലൂക്ക സോക്കർ ക്ലബ് ഈ വിജയം നേടിയെടുത്തത്. ലൂക്ക സോക്കർ ക്ലബിന് വേണ്ടി അഫ്‌സൽ ഹാട്രിക്ക് നേടി തിളങ്ങി. തകർപ്പൻ പ്രകടനത്തിലൂടെ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അഫ്‌സലാണ്. മറ്റ് ഗോളുകൾ നസീഫും അബ്ദുളും നേടി.