ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

ഫ്രാൻസ് ടീം ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ലോറിസ് നാല് ലോകകപ്പുകളിലും മൂന്ന് യൂറോകളിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ൽ ലോകകപ്പ് കിരീടത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു എങ്കിലും ടോട്ടനത്തിന് ഒപ്പം ക്ലബ് ഫുട്ബോളിൽ തുടരും.

ലോറിസ് 23 01 10 09 12 06 662

145 മത്സരങ്ങൾ കളിച്ച ഫ്രാൻസിനായി കളിച്ച ലോരിസ് ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ്. 2008 നവംബറിൽ ആയിരുന്നു ലോറിസ് ഫ്രാൻസിനായി അരങ്ങേറിയത്. 145 മത്സരങ്ങളിൽ 121 മത്സരങ്ങളിലും ഫ്രാൻസിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അദ്ദേഹം അണിഞ്ഞു.