ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. അവരുടെ ഗോൾ കീപ്പർ അലിസൺ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല. ഇന്നലെ കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കർ ലിവർപൂളിലേക്ക് മടങ്ങി.

32 കാരനായ അലിസൺ കൊളംബിയൻ ഡിഫൻഡർ ഡാവിൻസൺ സാഞ്ചസുമായി കൂട്ടിയിടിക്കുകയും ഫിഫയുടെ കൺകഷൻ പ്രോട്ടോക്കോളിന്റെ ഭാഗമായി 78-ാം മിനിറ്റിൽ പകരക്കാരനായി കളം വിടുകയും ചെയ്തു. അലിസൺ വലിയ പരിക്ക് ഇല്ല എന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം കൂടുതൽ പരിശോധനകൾക്ക് ആയാണ് ബ്രസീൽ ക്യാമൊ വിട്ട് ക്ലബിലേക്ക് പോകുന്നത്.