തോൽക്കാൻ മനസ്സില്ലാത്ത ലിവർപൂൾ!! ബോണ്മതിന്റെ തിരിച്ചടിയും മറികടന്ന് ജയം!!

Newsroom

Picsart 25 08 16 02 27 32 044
Download the Fanport app now!
Appstore Badge
Google Play Badge 1


പ്രീമിയർ ലീഗ് 2025-26 സീസണിലെ ആദ്യ പോരാട്ടത്തിൽ ബോൺമൗത്തിനെതിരെ നാടകീയ വിജയം സ്വന്തമാക്കി ലിവർപൂൾ. ആവേശകരമായ മത്സരത്തിൽ 4-2നാണ് ലിവർപൂൾ വിജയിച്ചത്. 89ആം മിനുറ്റിലെ ഗോളാണ് ഇന്ന് ചാമ്പ്യന്മാർക്ക് 3 പോയിന്റ് ഉറപ്പിച്ച് കൊടുത്തത്.

Picsart 25 08 16 02 15 31 743

ഇന്ന് പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിച്ച ഹ്യൂഗോ എകിറ്റികെ 37-ാം മിനിറ്റിൽ ഗോൾ നേടി ലിവർപൂളിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ കോഡി ഗാക്പോ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ലിവർപൂൾ അനായാസം വിജയിക്കുമെന്ന് തോന്നിച്ചു. എകിറ്റികെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

എന്നാൽ, അന്റോയിൻ സെമെന്യോയുടെ ഇരട്ട ഗോളുകളിലൂടെ ബോൺമൗത്ത് തകർപ്പൻ തിരിച്ചുവരവ് നടത്തി. ഇതിൽ രണ്ടാമത്തെ ഗോൾ മനോഹരമായ കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു. സ്കോർ 2-2!.


അവസാനം, പകരക്കാരനായി വന്ന ഫെഡറിക്കോ കിയേസ ലിവർപൂളിനായി വിജയഗോൾ നേടി. 88-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് സമീപത്ത് നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു കിയേസയുടെ ഗോൾ. അവസാന നിമിഷം സലായുടെ ഗോൾ കൂടെ വന്നതോടെ ലിവർപൂൾ വിജയം പൂർത്തിയാക്കി.