നാപോളിയെ ഗോളിൽ മുക്കി ലിവർപൂൾ

സഹൃദ മത്സരത്തിൽ നാപോളിയുടെ വല നിറച്ച് ലിവർപൂൾ. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ നാപോളിയെ തറപറ്റിച്ചത്. ലോക റെക്കോർഡ് തുകക്ക് ലിവർപൂളിൽ എത്തിയ ബ്രസീലിയൻ ഗോൾ കീപ്പർ അലിസണിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിലാണ് ലിവർപൂൾ ഉജ്ജ്വല ജയം സ്വന്തമാക്കിയത്.

ആദ്യ 10 മിനുട്ടിൽ തന്നെ രണ്ട് ഗോൾ അടിച്ചുകൊണ്ട് മികച്ച തുടക്കമാണ് ലിവർപൂളിന് ലഭിച്ചത്. ജെയിംസ് മിൽനറാണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് വൈനാൾഡത്തിലൂടെ ലിവർപൂൾ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി.  തുടർന്ന് ആദ്യ പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങിയില്ലെങ്കിലും രണ്ടാം പകുതിയിൽ മത്സരം നിയന്ത്രിച്ച ലിവർപൂൾ മൂന്ന് ഗോൾ കൂടി നേടി ലിവർപൂൾ മത്സരം പൂർത്തിയാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മുഹമ്മദ് സലയിലൂടെ ഗോളടി തുടങ്ങിയ ലിവർപൂൾ സ്റ്റുരിഡ്ജിലൂടെയും മോറെനെയിലൂടെയും ഗോളടി പൂർത്തിയാക്കി മത്സരം തങ്ങളുടേതാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial