ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവയ്ക്ക് വിജയ തുടക്കം. ഇന്ന് നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആർമി ഗ്രീനിനെ ആണ് എഫ് സി ഗോവ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ വിജയം. 26ആം മിനുട്ടിൽ ലിസ്റ്റണാണ് വിജയ ഗോൾ നേടിയത്. ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഗോൾ. ലിസ്റ്റൺ കൊലാസോ എടുത്ത പെനാൾട്ടി ഗോൾകീപ്പർ രക്ഷിച്ചു എങ്കിലും റീബൗണ്ടിൽ ഒഅന്ത് വലയിൽ എത്തിക്കാൻ യുവതാരത്തിനായി. ലിസ്റ്റൺ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയതും. ഇനി ഓഗസ്റ്റ് 14ന് ചെന്നൈ സിറ്റിക്ക് എതിരെയാണ് ഗോവയുടെ മത്സരം.