ചാമ്പ്യൻസ് ലീഗ് അവാർഡുകൾക്കായുള്ള ഷോർട്ട്ലിസ്റ്റ് പ്രഖ്യാപിച്ചു!!

- Advertisement -

ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾക്കായുള്ള പുരസ്കാരത്തിന്റെ നോമിനേഷനുകൾ യുവേഫ പുറത്തിറക്കി. മികച്ച ഗോൾ കീപ്പർ, മികച്ച ഡിഫൻഡർ, മികച്ച മധ്യനിര താരം, മികച്ച ഫോർവേഡ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ യുവേഫ നൽകുക. ഇതിനായി ഒരോ വിഭാഗത്തിലും മൂന്ന് വീതം നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട ഡ്രോയുടെ അന്ന് അവാർഡുകൾ പ്രഖ്യാപിക്കും. മികച്ച ഫോർവേഡിനായുള്ള പുരസ്കാരത്തിന് ലിവർപൂളിന്റെ മാനെ, യുവന്റസിന്റെ റൊണാൾഡോ, ബാഴ്സലോണയുടെ മെസ്സി എന്നിവരാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

മികച്ച ഗോൾകീപ്പർ;
അലിസൺ (ലിവർപൂൾ)
ടെർസ്റ്റേഗൻ (ബാഴ്സലോണ)
ലോരിസ് (ടോട്ടൻഹാം)

മികച്ച ഡിഫൻഡർ;
വാൻഡൈക് (ലിവർപൂൾ)
ട്രെന്റ് അർനോൾഡ് (ലിവർപൂൾ)
ഡിലൈറ്റ് (അയാക്സ്)

മികച്ച മധ്യനിര താരം;
ഹെൻഡേഴ്സൺ (ലിവർപൂൾ)
ഡിയോങ് (അയാക്സ്)
എറിക്സൺ (ടോട്ടൻഹാം)

മികച്ച ഫോർവേഡ്;
റൊണാൾഡോ (യുവന്റസ്)
മെസ്സി (ബാഴ്സലോണ)
മാനെ (ലിവർപൂൾ)

Advertisement