ഇറ്റാലിയൻ പരിശീലകൻ മാർസെലോ ലിപ്പി വീണ്ടും ചൈനയുടെ പരിശീലകനായി ചുമതലയേൽക്കും. 2022 ലോകകപ്പ് തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ് ചൈന വീണ്ടും ലിപ്പിയെ നിയമിച്ചത്. മുൻപ് ചൈനയുടെ പരിശീലകനായിരുന്ന ലിപ്പി ജനുവരിയിലാണ് സ്ഥാനം രാജി വച്ചത്. പിന്നീട് കനവാരോ ചുമതല ഏറ്റെങ്കിലും അദ്ദേഹം ചൈനീസ് ക്ലബ്ബ് ഗാംഗ്‌സ്ഓ എവർഗ്രാൻഡെയെ പരിശീലിപ്പികാൻ വേണ്ടി രാജി വച്ചു.
ഏഷ്യ കപ്പിൽ ഏറ്റ തോൽവിയാണ് ജനുവരിയിൽ സ്ഥാനം ഒഴിയാൻ ലിപ്പിയെ പ്രേരിപ്പിച്ചത്. അടുത്ത മാസം ലിപ്പി ചുമത ഏറ്റെടുക്കും. ഫിലിപ്പൈൻസ്, താജിക്സ്ഥാൻ ടീമുകൾക്ക് എതിരെയുള്ള സൗഹൃദ മത്സരങ്ങളാണ് ചൈനക്ക് അടുത്ത മാസം ഉള്ളത്. മുൻപ് യുവന്റസ്, ഇറ്റലി ടീമുകളുടെ പരിശീലകനായിരുന്ന ലിപ്പി.