2 ദിവസം കൊണ്ട് എല്ലാ സോഷ്യൽ മീഡിയ റെക്കോർഡുകളും പഴയ കഥയാക്കി ലയണൽ മെസ്സി!

Wasim Akram

Lionelmessi
Download the Fanport app now!
Appstore Badge
Google Play Badge 1

ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ലോകത്തെ എല്ലാ സോഷ്യൽ മീഡിയ റെക്കോർഡുകളും തിരുത്തി ലോകകപ്പുമായി നിൽക്കുന്ന ലയണൽ മെസ്സിയുടെ പോസ്റ്റ്. നേരത്തെ ഇൻസ്റ്റഗ്രാം റെക്കോർഡ് ഭേദിച്ച ഈ പോസ്റ്റ് 61 മില്യണിൽ അധികം ആളുകൾ ആണ് ലൈക്ക് ചെയ്‌തത്‌. നേരത്തെ ടിക് ടോക്കിൽ ബെല്ല പോർച്ചിനു ഉണ്ടായിരുന്ന 60.3 മില്യൺ ലൈക്ക് ആയിരുന്നു സോഷ്യൽ മീഡിയയിലെ ലോക റെക്കോർഡ്.

ഈ റെക്കോർഡ് ആണ് വെറും രണ്ടു നാളുകൾ കൊണ്ടു മെസ്സിയുടെ പോസ്റ്റ് മറികടന്നത്. ലോകകപ്പ് ഫൈനലിന് ശേഷം മെസ്സിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവും വളരെ അധികം കൂടിയിട്ടുണ്ട്. ഏതാണ്ട് 20 ലക്ഷത്തിൽ അധികം ആളുകൾ 2 ദിനം കൊണ്ടു മെസ്സിയെ അധികമായി ഫോളോ ചെയ്തു തുടങ്ങിയെന്നാണ് റിപ്പോർട്ട്. ലയണൽ മെസ്സിയുടെ മറ്റ് പോസ്റ്റുകൾക്കും സെക്കന്റുകൾ കൊണ്ടു റെക്കോർഡ് ലൈക്കുകൾ ആണ് നിലവിൽ ലഭിക്കുന്നത്.