മെക്സിക്കോയുടെ കാവൽ മാലാഖ ഒചോവ സീരി എയിലേക്ക് എത്തുന്നു

Newsroom

Picsart 22 12 20 21 28 42 579
Download the Fanport app now!
Appstore Badge
Google Play Badge 1

മെക്സിക്കോയുടെ ഇതിഹാസ ഗോൾ കീപ്പർ ഒചോവ യൂറോപ്യൻ ഫുട്ബോളിലേക്ക് എത്തുന്നു. 37കാരനായ ഒചോവ ഇപ്പോ ഫ്രീ ഏജന്റാണ്‌. സീരി എ ക്ലബായ സലെർനിറ്റാന ആണ് ഒചോവയെ സ്വന്തമാക്കുന്നത്. ഒചോവയുമായി സീരി എ ക്ലബ് കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അവസാന മൂന്ന് വർഷങ്ങളായി ക്ലബ് അമേരിക്കയിൽ ആയിരുന്നു ഒചോവ കളിച്ചിരുന്നു.

ഒചോവ 22 12 20 21 28 58 665

2023 സമ്മർ വരെയുള്ള കരാർ ആകും ഒചോവ ഒപ്പുവെക്കുക. ഈ കഴിഞ്ഞ ലോകകപ്പിലും ഒചോവ മെക്സിക്കോക്ക് വേണ്ടി തിളങ്ങിയിരുന്നു. മെസ്കിക്കോയ്ക്ക് ആയി അവസാന അഞ്ച് ലോകകപ്പിലും ഒചോവ ഇറങ്ങിയിരുന്നു. മുമ്പ് ഫ്രാൻസിലും ലാലിഗയിലും ഒചോവ കളിച്ചിട്ടുണ്ട്.