ലയണൽ മെസ്സി നാളെ പി എസ്ജിക്ക് ആയി കളിക്കില്ല

Newsroom

ലയണൽ മെസ്സിയെ നാളെ നടക്കുന്നത് പാരീസ് സെന്റ് ജെർമെയ്‌ന്റെ ഫ്രഞ്ച് കപ്പ് മത്സരത്തിൽ ഉണ്ടാകില്ല. മെസ്സിക്ക് നാളെ കൂടെ വിശ്രമം നൽകാൻ ആണ് പി എസ് ജി പരിശീലകൻ തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പ് കിരീടം നേടിയ മെസ്സി കഴിഞ്ഞ ദിവസം മുതൽ പി എസ് ജിക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ട്.

ലയണൽ മെസ്സി 23 01 05 20 41 45 988

അദ്ദേഹത്തിന് ഒരു മികച്ച ലോകകപ്പ് ആയിരുന്നു ഖത്തറിൽ നടന്ന ലോകകപ്പ്. മെസ്സി രാജ്യത്തിൽ ചെന്ന് ആ വിജയം കുടുംബത്തോടൊപ്പം ആഘോഷിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതാണ് അദ്ദേഹത്തിന് കൂടുതൽ വിശ്രമം നൽകിയത്. കോച്ച് പറഞ്ഞു.

മെസ്സി നാളെ കളിക്കില്ല. ഇത് അവനുമായി ചർച്ച ചെയ്തിരുന്നു. ലീഗ് 1ൽ ആംഗേഴ്‌സിനെതിരായ മത്സരത്തിന് പൂർണ്ണമായി തയ്യാറായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും കോച്ച് പറഞ്ഞു. നാളെ ചാറ്റോറൂക്സിനെയാണ് പി എസ് ജി ഫ്രഞ്ച് കപ്പിൽ നേരിടേണ്ടത്.