മാർഷിയാലും ലിംഗാർഡും പുറത്ത്, യുണൈറ്റഡിന് പരിക്ക് ഭീഷണി

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. ആക്രമണ നിരയിലെ രണ്ട് താരങ്ങളുടെ പരിക്ക് സ്ഥിതീകരിച് പരിശീലകൻ സോൾശ്യാർ. പി എസ് ജി ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ ലിംഗാർഡും മാർഷിയാലും കളിക്ക് ഉണ്ടാവില്ല എന്ന് ഉറപ്പായി. ഇരുവർക്കും 3 ആഴ്ച്ചയെങ്കിലും വിശ്രമം ആവശ്യമായി വരും.

ഇരുവരും പരിക്കേറ്റ് പുറത്താണെങ്കിലും അലക്‌സി സാഞ്ചസ് ഫിറ്റ്നസ് തെളിയിച്ചത് യുണൈറ്റഡിന് ആശ്വാസമാകും. യുവ താരം ഗ്രീൻവുഡും പരിക്കേറ്റ് പുറത്താണ്. ഇതോടെ ആദ്യ ഇലവനിൽ മാട്ട, ലുകാക്കു എന്നിവർ കളിക്കും എന്നുറപ്പായി.