സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം തിരുവനന്തപുരത്തിന് വലിയ വിജയം. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് പത്തനംതിട്ടയെ നേരിട്ട തിരുവനന്തപുരം 7-2ന്റെ വലിയ വിജയമാണ് നേടിയത്. നാലു ഗോളുകൾ അടിച്ച് ലിജോ ഗിൽബേർട്ട് ആണ് കളിയിലെ താരമായത്. 7, 37, 65, 90 മിനുട്ടുകളിൽ ആയിരുന്നു ലിജോയുടെ ഗോളുകൾ. ലിജോയെ കൂടാതെ എൽദോസ് ജോർജ്, സ്റ്റെഫിൻ ദാസ്, അനിട്ടൻ എന്നിവരും തിരുവനന്തപുരത്തിനായി ഗോൾ നേടി. ക്രിസ്റ്റ്യൻ വിൽസൺ, വൈശാഖ് ബാബുരാജ് എന്നിവരാണ് പത്തനംതിട്ടക്കായി ഗോൾ നേടിയത്.