ഇതിഹാസ പരിശീലകൻ ആഴ്സൺ വെങറെ പ്രസിഡന്റ് ആക്കാൻ ഒരുങ്ങി ഫ്രഞ്ച് ക്ലബ്ബ്

- Advertisement -

ഇതിഹാസപരിശീലകൻ ആഴ്സനെ വെങറെ ക്ലബ് പ്രസിഡന്റ് ആക്കാൻ ഒരുങ്ങി ഫ്രഞ്ച് ലീഗ് 1 ക്ലബ് റെന്നേസ്. നിലവിലെ പ്രസിഡന്റ് ഒലിവർ ലെറ്റാങിനെ പുറത്താക്കിയ റെന്നേസ് ഉടമകൾ വെങറെ പ്രസിഡന്റ് ആക്കാനുള്ള ശ്രമം തുടങ്ങിയത് ആയാണ് വാർത്തകൾ. ക്ലബ് പ്രസിഡന്റ് പദവിക്ക് ഒപ്പം ക്ലബിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സ്പോർട്ടിങ് പ്രസിഡന്റ് പദവിയും വെങർക്ക് ക്ലബ് വാഗ്ദാനം ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

നിലവിൽ ഫിഫ ടെക്നിക്കൽ ഡയറക്ടർ ആയ വെങർ പക്ഷെ പദവി ഏറ്റെടുക്കുമോ എന്നു നിലവിൽ വ്യക്തമായ സൂചനകൾ ഇല്ല. 20 ലേറെ വർഷത്തെ ആഴ്‌സണൽ പരിശീലസ്ഥാനം ഒഴിഞ്ഞ ശേഷം സമീപകാലത്ത് ആണ് വെങർ ഫിഫയിലെ പദവി ഏറ്റെടുക്കുന്നത്. മുമ്പ് വെങർ ആഴ്‌സണലിലേക്ക് കൂടുതൽ ഉയർന്ന പദവിയിലേക്ക് മടങ്ങി എത്തിയേക്കും എന്ന അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.

Advertisement