ലോകകപ്പിൽ വിജയകരമായി പരീക്ഷിച്ച വാർ സിസ്റ്റം ഇനു ഫ്രഞ്ച് ലീഗിലും. വരുന്ന സീസൺ മുതൽ ഫ്രാൻസ് ലീഗിലെ മുഴുവൻ മത്സരങ്ങൾക്ക് വീഡിയോ അസിസ്റ്റന്റ് റഫറീയിങ് സിസ്റ്റം കൊണ്ടു വരുമെന്ന് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. നേരത്തെ കപ്പ് മത്സരങ്ങൾക്കും ഫസ്റ്റ് ഡിവിഷനികേക്കുള്ള പ്രൊമോഷൻ പ്ലേ ഓഫുകളിലും കപ്പ് മത്സരങ്ങളിലും വാർ ഉണ്ടായിരുന്നു.
ഇനി അത് ലീഗിലെ എല്ലാ മത്സരങ്ങളിലേക്കുമായി വ്യാപിപ്പിക്കാനാണ് ഫ്രഞ്ച് എഫ് എ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിലും ജർമ്മനിയിലും വാർ കൊണ്ടുവന്നിരുന്നു. ഇത്തവണ ലാലിഗയും വാർ കൊണ്ടുവരാനുള്ള ചർച്ചകളിലാണ്. കപ്പ് മത്സരങ്ങളിൽ വാർ കൊണ്ടുവരാൻ ഇംഗ്ലണ്ടും തീരുമാനിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 10നാണ് ഫ്രഞ്ച് ലീഗ് ആരംഭിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial