ടൂഹലിന് നന്ദി പറഞ്ഞ് എമ്പപ്പെ

Img 20201225 113800
- Advertisement -

വളരെ അപ്രതീക്ഷിതമായി പരിശീലക സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട പി എസ് ജിയുടെ മുൻ പരിശീലകൻ തോമസ് ടൂഹലിന് നന്ദി പറഞ്ഞ് എമ്പപ്പെ. പരിശീലകനെ പുറത്താക്കിയത് ഞെട്ടലുണ്ടാക്കി എന്ന് പറഞ്ഞ എമ്പപ്പെ ഫുട്ബോളിൽ എപ്പോഴും ഇതുപോലുള്ള സങ്കട കഥകൾ ഉണ്ടാകും എന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് ഫുട്ബോളിലെ സങ്കടരമായ നിയമം ആണെന്നും എമ്പപ്പെ പറഞ്ഞു.

പക്ഷെ ആരും ടൂഹലിന്റെ പി എസ് ജിയിലെ സമയം മറക്കില്ല എന്ന് എമ്പപ്പെ പറഞ്ഞു. ക്ലബ് ചരിത്രത്തിൽ പുതിയ കാര്യങ്ങൾ എഴുതി ചേർത്താണ് അദ്ദേഹം മടങ്ങുന്നത് എന്നും കോച്ചിന് ഒരുപാട് നന്ദി അറിയിക്കുന്നു എന്നും എമ്പപ്പെ പറഞ്ഞു. കഴിഞ്ഞ സീസണിൽ പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ ടൂഹലിന് കഴിഞ്ഞിരുന്നു.

Advertisement