റെക്കോർഡ് ആഘോഷിക്കാൻ ഗോൾ വഴങ്ങിയ ഗോൾ കീപ്പർമാർക്ക് എല്ലാം ബിയർ സമ്മാനിച്ച് മെസ്സി

Img 20201225 113402

ലയണൽ മെസ്സിയുടെ 644 ഗോളുകൾ എന്ന റെക്കോർഡിന്റെ സന്തോഷം വ്യത്യസ്തമായ രീതിയിലാണ് മെസ്സി പങ്കുവെക്കുന്നത്. മെസ്സിയും Budweiser എന്ന കമ്പനിയും ചേർന്ന് മെസ്സി എന്ന ബ്രാൻഡിൽ ഒരു ലിമിറ്റഡ് ബിയർ പുറത്ത് ഇറക്കിയിരിക്കുകയാണ്. ഈ ബീർ മെസ്സിയുടെ ഈ 644 ഗോളുകൾ വഴങ്ങിയ ഗോൾ കീപ്പർമാർക്ക് സമ്മാനമായി നൽകും. ഒരു ഗോളിന് ഒരു ബിയർ എന്ന് നൽകിയാണ് റെക്കോർഡ് നേട്ടം ആഘോഷിക്കുന്നത്.

ബാഴ്സലോണ ക്ലബിനു വേണ്ടി 644 ഗോളുകൾ നേടിയതോടെ സാന്റോസിനായി 643 ഗോളുകൾ നേടിയ പെലെയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്. മുൻ വലൻസിയ ഗോൾകീപ്പർ ഡിയേഗോ ആൽവേസിനാണ് ഏറ്റവും കൂടുതൽ ബിയർ ബോട്ടലുകൾ ലഭിച്ചത്. മെസ്സി അദ്ദേഹത്തിനെതിരെ 19 ഗോളുകൾ നേടിയിരുന്നു. മുൻ റയൽ മാഡ്രിഡ് ഗോൾ കീപ്പർ കസിയസിന് 17 ബിയറുകളും ലഭിക്കും. ഒബ്ലകിന് 9 ബിയറും യുവന്റസ് കീപ്പർ ബുഫണ് 2 ബിയറും ലഭിച്ചു. ബിയറിന് നന്ദി പറഞ്ഞു കൊണ്ട് ബുഫൺ മെസ്സിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

Previous articleഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു
Next articleടൂഹലിന് നന്ദി പറഞ്ഞ് എമ്പപ്പെ