ട്രാൻസ്ഫർ മാർക്കറ്റിൽ നിരാശ, മാഴ്സെ പരിശീലക സ്ഥാനം സാമ്പോളി രാജിവെച്ചു

Img 20220701 192936

ഏവരെയും ഞെട്ടിച്ച് കൊണ്ട് ജോർജ് സാമ്പോളി മാഴ്സെ മാനേജർ സ്ഥാനം ഒഴിഞ്ഞു. ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് പ്രതീക്ഷിച്ച പോലെ ഇറങ്ങാത്ത് ആണ് സാമ്പോളി ക്ലബ് വിടാൻ കാരണം. ഒരു വർഷം മുമ്പ് ആയിരുന്നു അർജന്റീനിയൻ പരിശീലകൻ മാഴ്സെയിൽ എത്തിയത്‌. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താൻ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ടീം അത് ചെയ്യാത്തത് സാമ്പോളിയെ നിരാശപ്പെടുത്തി.

മുൻ ചിലി, അർജന്റീന ദേശീയ ടീമുകളുടെ പരിശീലകൻ ആണ് സാമ്പോളി. അദ്ദേഹത്തിന്റെ കരാർ അവസാനിക്കുന്നതിന് ഒരു വർഷം കൂടെ ബാക്കി ഇരിക്കെ ആണ് സാമ്പോളി ക്ലബ് വിടുന്നത്. കഴിഞ്ഞ വർഷം പി എസ് ജിക്ക് പിറകിൽ ലീഗിൽ രണ്ടാം സ്ഥാനക്കാരാവാൻ മാഴ്സെക്ക് ആയിരുന്നു. ആകെ ഐസക്ക് ടൂറെയെ മാത്രമാണ് ഇതുവരെ മാഴ്സെ സൈൻ ചെയ്തത്.