നുനോ ടവാരസ് മാഴ്സെയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

യുവ പോർച്ചുഗീസ് താരം ഈ സീസണിൽ ലോണിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ കളിക്കും.

ആഴ്‌സണലിന്റെ യുവ പോർച്ചുഗീസ് താരം നുനോ ടവാരസ് വായ്പ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാഴ്സെയിൽ. ആഴ്‌സണലിൽ താളം കണ്ടത്താൻ വിഷമിച്ച താരത്തെ ജൂൺ 2023 വരെയാണ് ആഴ്‌സണൽ ലോണിൽ അയക്കുന്നത്.

ഇടത് ബാക്ക് ആയ ടവാരസ് വലിയ പ്രതിഭയുള്ള താരമായി വിലയിരുത്തപ്പെടുന്നു എങ്കിലും വലിയ പിഴവുകൾ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ഉക്രൈൻ താരം സിഞ്ചെങ്കോ എത്തിയതോടെയാണ് ടാവാരസിനെ ആഴ്‌സണൽ ലോണിൽ അയച്ചത്. അടുത്ത സീസണിൽ താരം ആഴ്‌സണലിൽ തിരിച്ചെത്തും.