ഫ്രഞ്ച് ലീഗ് ക്ലബായ ലിയോൺ തങ്ങളുടെ പരിശീലകനെ പുറത്താക്കി. ബ്രസീലിയൻ പരിശീലകനായ സിൽവീനോ ആണ് വെറും 11 മത്സരങ്ങൾ കൊണ്ട് ക്ലബിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഫ്രഞ്ച് ലീഗിലെ ലിയോണിന്റെ ദയനീയ ഫോമാണ് സിൽവീനോയ്ക്ക് പ്രശ്നമായത്. ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ലിയോൺ പിന്നീട് വിജയമറിഞ്ഞിട്ടേ ഇല്ല.
ഇപ്പോൾ റിലഗേഷൻ സോണിന് അടുത്തു നിൽക്കുകയാണ് ലിയോൺ. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു സിൽവീനോ ക്ലബിന്റെ ചുമതലയേറ്റത്. മുഖ്യ പരിശീലകനായുള്ള അദ്ദേഹത്തിന്റെ ആദ്യ ജോലിയാണിത്. മുമ്പ് ബ്രസീൽ പരിശീലകൻ ടിറ്റെയുടെ അസിസ്റ്റന്റ് ആയിരുന്നു സിൽവീനോ. ലീഗിൽ മോശം ഫോമിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റ് നേടാൻ ലിയോണിനായിരുന്നു.