വിജയ വഴിയിൽ തിരിച്ചെത്തി എ. സി മിലാൻ സീരി എയിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ വിജയ വഴിയിൽ തിരിച്ചെത്തി എ.സി മിലാൻ. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ തോൽപ്പിച്ചത്. മത്സരത്തിൽ മിലാൻ ആണ് ആധിപത്യം ആണ് കാണാൻ ആയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഗോൾ നേടാൻ ആവാത്ത മിലാൻ 11 മത്തെ മിനിറ്റിൽ തങ്ങളുടെ ഗോൾ വരൾച്ചക്ക് അന്ത്യം കുറിച്ചു. പിയരെ കാലുവിന്റെ പാസിൽ നിന്നു റാഫയേൽ ലീയോവയാണ് അവർക്ക് ആയി ഗോൾ നേടിയത്.

20220416 022921

ക്രോസിൽ നിന്നു ഇടത് കാലൻ അടിയിലൂടെയാണ് പോർച്ചുഗീസ് താരം മിലാനു ആയി ഗോൾ നേടിയത്. തുടർന്ന് രണ്ടാം ഗോൾ കണ്ടത്താൻ മിലാനു 87 മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. തക്ക സമയത്ത് ഗോൾ കണ്ടത്തിയ ജൂനിയർ മെസിയാസ് മിലാൻ ജയം ഉറപ്പിക്കുക ആയിരുന്നു. ഹാന്റ് ബോൾ സംശയം ഉണ്ടായി എങ്കിലും വാർ ഗോൾ അനുവദിക്കുക ആയിരുന്നു. ജയത്തോടെ 33 മത്സരങ്ങളിൽ നിന്നു 71 പോയിന്റുകൾ ഉള്ള മിലാൻ ലീഗിൽ ഒന്നാമത് തുടരും. ഒരു കളി കുറവ് കളിച്ച ഇന്റർ മിലാൻ ആണ് ലീഗിൽ 69 പോയിന്റുകളും ആയി രണ്ടാമത്.