“റയൽ മാഡ്രിഡിലേക്ക് ഭാവിയിൽ പോകുമോ എന്ന് പറയാനാകില്ല, മൂന്ന് വർഷം കഴിഞ്ഞ് എവിടെയാകും എന്ന് അറിയില്ല” – എമ്പപ്പെ

Img 20220523 222354

റയൽ മാഡ്രിഡിലേക്ക് പോകാനുള്ള അവസരം ഇപ്പോൾ കളഞ്ഞു എങ്കിലും ഭാവിയിൽ താൻ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്ന് അറിയില്ല എന്ന് എമ്പപ്പെ പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞാൽ താൻ എവിടെയാകും എന്ന് തനിക്ക് അറിയില്ല എന്നും പി എസ് ജിയുടെ ഫോർവേഡ് പറഞ്ഞു. തനിക്ക് റയൽ മാഡ്രിഡ് ആരാധകരെ ഏറെ ഇഷ്ടമാണ്. അവർ എന്നും തന്നെ അവരിൽ ഒരാളായി കണ്ടിട്ടുണ്ട്. എമ്പപ്പെ പറഞ്ഞു.

തനിക്ക് റയൽ മാഡ്രിഡിനോടും പെരസിനോടും ഏറെ ബഹുമാനം ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് താൻ സംസാരിച്ചത് എന്നും എമ്പപ്പെ പറഞ്ഞു. റയൽ മാഡ്രിഡ് ആരാധകരുടെ വിഷമം താൻ മനസ്സിലാക്കുന്നു. തന്റെ രാജ്യത്ത് നിൽക്കാൻ ആഗ്രഹിച്ചത് കൊണ്ടാണ് പി എസ് ജിയിൽ നിന്നത് എന്ന് അവരും മനസ്സിലാക്കണം എന്നും എമ്പപ്പെ പറഞ്ഞു.

Previous articleഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ട്, ഒപ്പം ഒരു ചരിത്രവും
Next articleചാമ്പ്യനെ വീഴ്ത്തി ഡയാനെ പാരി