ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ട്, ഒപ്പം ഒരു ചരിത്രവും

നദാലിന്റെ തട്ടകമായ റോളണ്ട് ഗാരോസിൽ ഏകപക്ഷീയ വിജയവുമായി നദാൽ മുന്നോട്ടേക്ക്. ആദ്യ റൗണ്ടിൽ ഓസ്ട്രേലിയൻ താരം ജോർദൻ തോംസണെ ആണ് നദാൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ ആയിരുന്നു നദാലിന്റെ വിജയം. 6-2, 6-2, 6-2 എന്നായിരുന്നു സ്കോർ. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നദാൽ ഇത്തവണ ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ 106ആം വിജയമാണിത്. ഒരു ഗ്രാൻഡ്സ്ലാമിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന താരമായാണ് നദാൽ ഈ ജയത്തോടെ മാറിയത്. വിംബിൾഡണിൽ ഫെഡററിന്റെ 105 വിജയങ്ങൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.