രക്ഷകനായി നെയ്മർ, ലിയോണിനെ വീഴ്ത്തി പിഎസ്ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. വീണ്ടും നെയ്മർ ജൂനിയർ പിഎസ്ജിയുടെ രക്ഷകനായി. സ്റ്റ്രാസ്ബർഗിനെതിരായ മത്സരത്തിലെ പോലെ തന്നെ അവസാനം നെയ്മർ തന്നെ പിഎസ്ജിയുടെ വിജയ ഗോൾ നേടി. എതിരില്ലാത്ത ഒരു ഗോളിനാണ് ഒളിമ്പിക് ലിയോണിനെ പിഎസ്ജി പരാജയപ്പെടുത്തിയത്.

ഡിമരിയുടെ പാസ് ലിയോൺ പ്രതിരോധത്തെ മറികടന്ന് 87ആം മിനുട്ടിൽ പിഎസ്ജിക്ക് വേണ്ടി നെയ്മർ സ്കോർ ചെയ്തു. ഈ ജയം ലീഗ് വണ്ണിൽ പിഎസ്ജിക്ക് പോയന്റ് മൂന്ന് പോയന്റ് ലീഡ് നൽകി. ഒളിമ്പിക് ലിയോൺ 8 പോയന്റുമായി ഒൻപതാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിലെ വമ്പൻ ജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് ലീഗിൽ പിഎസ്ജി ആധിപത്യം പ്രകടമാക്കി.

Advertisement