ജന്മദിനം നാളെ, നെയ്മർ വീണ്ടും പരിക്കേറ്റ് പുറത്ത്

- Advertisement -

ഇക്കൊല്ലവും പതിവ് തെറ്റിക്കാതെ നെയ്മർ ജൂനിയർ. ജന്മദിനമടുത്തിരിക്കെ പരിക്കേറ്റ് പുറത്തിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം. പിഎസ്ജിയുടെ നാന്റെസിനെതിരായ സ്ക്വാഡിൽ നെയ്മറില്ല. വാരിയെല്ലിനേറ്റ പരിക്കെന്നതാണ് ഒഫീഷ്യൽ വിശദീകരണം. നാളെ 28 ആം ജന്മദിനമാഘോഷിക്കുന്ന നെയ്മർ എല്ലാ വർഷത്തെയും പോലെ ഇത്തവണയും ജന്മദിനം ആഘോഷിക്കാൻ ബ്രസീലിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് വർഷം മുൻപ് നടന്ന നെയ്മറുടെ ജന്മദിന പാർട്ടിയിൽ ബ്രസീലിയൻ പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. 2018ലും 2019ലും ജന്മദിനത്തോടടുത്ത് പരിക്കേറ്റിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപേ നെയ്മർ പിഎസ്ജിയിലെ സഹതാരങ്ങൾക്കായി പാരിസിൽ ഒരു പാർട്ടിയും ഒരുക്കിയിരുന്നു. അതേ സമയം നെയ്മറിന്റെ ജന്മദിനാഘോഷങ്ങളോട് മുഖം തിരിച്ച് നിൽക്കുകയാണ് കോച്ച് തോമസ് ടൂഹൽ. തുടർച്ചയായ മത്സരങ്ങൾക്കിടെ ഇത്തരം ആഘോഷങ്ങൾ പിഎസ്ജി താരങ്ങൾക്ക് തന്നെ വിനയാകുമെന്നാണ് തോമസ് ടൂഹൽ പറയുന്നത്.

Advertisement