“പി എസ് ജിക്ക് ഒപ്പം എല്ലാ കിരീടങ്ങളും നേടുക ആണ് ലക്ഷ്യം” – മെസ്സി

Img 20210811 150203

പി എസ് ജിയിൽ എത്തിയ ലയണൽ മെസ്സി ഇന്ന് ആദ്യമായി മാധ്യമങ്ങളെ കണ്ടു. ബാഴ്സലോണ വിട്ടതിൽ സങ്കടം ഉണ്ട് എങ്കിലും പി എസ് ജി തനിക്ക് തന്ന സ്വീകരണം ഏറെ സന്തോഷം തരുന്നു എന്ന് മെസ്സി പറഞ്ഞു. തന്നെ ടീമിലേക്ക് എത്തിക്കുന്ന കാര്യത്തിൽ പി എസ് ജി വളരെ സീരിയസ് ആയിരുന്നു. വേഗത്തിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കാനും ക്ലബ് തയ്യാറായി. പി എസ് ജിക്ക് ഒപ്പം എല്ലാ കിരീടങ്ങൾക്കുമായി പോരാടാൻ ആണ് തന്റെ തീരുമാനം. കിരീടങ്ങൾ എല്ലാം നേടുകയാണ് തന്റെ ലക്ഷ്യം എന്നും മെസ്സി പറഞ്ഞു.

നെയ്മർ, എമ്പപ്പെ എന്നിവർക്ക് ഒപ്പം കളിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷം ഉണ്ട്. ഒരുപാട് സൂപ്പർ താരങ്ങൾ ഉള്ള ടീമാണ് പി എസ് ജി. ഇത്തവണ വലിയ ട്രാൻസ്ഫറുകൾ ഇവർ നടത്തി. ലോകത്തെ മികച്ച കളിക്കാർക്ക് ഒപ്പം കളിക്കുന്നതിൽ തനിക്ക് സന്തോഷം മാത്രമെ ഉള്ളൂ എന്ന് മെസ്സി പറഞ്ഞു. തനിക്ക് പ്രീസീസൺ ഇല്ലാത്തത് കൊണ്ട് തന്നെ എപ്പോൾ കളിക്കാൻ ആകുമെന്ന് അറിയില്ല എന്ന് പറഞ്ഞ മെസ്സി ഉടൻ കളത്തിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം നേടണം എന്നും അതിന് അനുയോജ്യമായ സ്ഥലത്താണ് താൻ ഉള്ളത് എന്നും മെസ്സി പറഞ്ഞു.

Previous articleഗുർതേജ് ഇനി പഞ്ചാബിൽ
Next articleസെബയോസിന്റെ പരിക്ക് ഗുരുതരം, ദീർഘകാലം പുറത്ത്