ഗുർതേജ് ഇനി പഞ്ചാബിൽ

Img 20210811 130129

പഞ്ചാബ് എഫ് സി ടീം ശക്തമാക്കുന്ന നടപടി തുടരുകയാണ്. ഒരു ഡിഫൻഡറെ കൂടെ സൈൻ ചെയ്തിരിക്കുകയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി. ഈസ്റ്റ് ബംഗാളിന്റെ ഡിഫൻഡറായ ഗുർതേജ് ആണ് പഞ്ചാബിൽ എത്തിയത്. 31കാരനായ താരം ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഈസ്റ്റ് ബംഗാളിൽ എത്തും മുമ്പ് നാലു വർഷത്തോളം പൂനെ സിറ്റിയുടെയും ഹൈദരബാദിന്റെയും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ നിന്ന് ലോണടിസ്ഥാനത്തിൽ താരം മൊഹമ്മദൻസിനായി കളിച്ചു.

ഐ എസ് എല്ലിൽ 40ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗുർതെജ്. മുമ്പ് ഐ ലീഗിൽ ബെംഗളൂരു എഫ് സിക്കും ചർച്ചിൽ ബ്രദേഴ്സിനും വേണ്ടിയും കളിച്ചിട്ടുണ്ട്. ബെംഗളൂരുവിനൊപ്പവും ചർച്ചിലിനൊപ്പവും ഐ ലീഗ് കിരീടങ്ങളും താരം നേടിയിരുന്നു

Previous articleറെക്കോർഡ് തുകയ്ക്ക് അപുയിയ മുംബൈ സിറ്റിയിൽ, താരത്തിന് 11 കോടിയുടെ കരാർ
Next article“പി എസ് ജിക്ക് ഒപ്പം എല്ലാ കിരീടങ്ങളും നേടുക ആണ് ലക്ഷ്യം” – മെസ്സി