പി എസ് ജിക്കായി നൂറു ഗോളുകൾ എന്ന നേട്ടവുമായി എമ്പപ്പെ

ഫ്രഞ്ച് യുവതാരം എമ്പപ്പെ പി എസ് ജിക്ക് വേണ്ടി നൂറു ക്ലബുകൾ എന്ന നേട്ടത്തിൽ എത്തി. ഇന്നലെ മോണ്ട്പില്ലെറിനെതിരായ ഗോളോടെ ആണ് എമ്പപ്പെ 100 ഗോൾ പൂർത്തിയാക്കിയത്. പി എസ് ജിക്കായി 100 ഗോളുകൾ നേടുന്ന നാലാമത്തെ താരം മാത്രമാണ് എമ്പപ്പെ. ഇനി 109 ഗോളുകൾ സ്കോർ ചെയ്ത പൗലേറ്റ, 156 ഗോളുകൾ സ്കോർ ചെയ്തിട്ടുള്ള ഇബ്രഹിമോവിച്, 200 ഗോളുകൾ നേടിയിട്ടുള്ള കവാനി എന്നിവർ മാത്രമെ പി എസ് ജി ഗോൾ റെക്കോർഡിൽ എമ്പപ്പെയ്ക്ക് മുന്നിൽ ഉള്ളൂ.

എമ്പപ്പെയുടെ 100 ഗോളുകളിൽ 74 എണ്ണവും വന്നത് ഫ്രഞ്ച് ലീഗിൽ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 13 ഗോളുകളും ഫ്രാൻസിലെ പ്രാദേശിക കപ്പ് ടൂർണമെന്റുകളിൽ 13 ഗോളുകളും എമ്പപ്പെ നേടി.