കിരീടം പി എസ് ജിക്ക് വേണ്ടേ? വീണ്ടും തോൽവി!!

- Advertisement -

ഫ്രഞ്ച് കിരീടം സ്വന്തമാക്കാനുള്ള അവസരം ഒരിക്കൽ കൂടെ തുലച്ചിരിക്കുകയാണ് പി എസ് ജി. ഇന്ന് ആറു മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം പി എസ് ജിക്ക് ഉണ്ടായിരുന്നു. എന്നാൽ നാന്റെസിനോട് പരാജയപ്പെട്ട് പി എസ് ജി കാത്തിരിപ്പ് തുടരാൻ തീരുമാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് പി എസ് ജി കിരീടം നേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നാന്റെസ് പി എസ് ജിയെ തോൽപ്പിച്ചത്. തുടക്കത്തിൽ ആല്വെസിന്റെ ഗോളിൽ മുന്നിൽ എത്തിയ ശേഷമായിരുന്നു പി എസ് ജിയുടെ തോൽവി. കളിക്കാൻ താരങ്ങൾ ഇല്ലാത്തതിനാൽ സബ് ബെഞ്ചിൽ വെറും അഞ്ച് താരങ്ങളെ മാത്രം വെച്ചാണ് പി എസ് ജി ഇന്ന് ഇറങ്ങിയത്. സൂപ്പർ താരങ്ങൾ ആരും ഇന്ന് ഇറങ്ങിയിരുന്നില്ല.

ഈ തോൽവിയോടടെ 32 മത്സരങ്ങളിൽ നിന്ന് പി എസ് ജിക്ക് 81 പോയിന്റാണ്. രണ്ടാമതുള്ള ലില്ലിക്ക് 32 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ഉള്ളത്. ഇനി പോയിന്റ് കൂടെ നേടിയാൽ പി എസ് ജി ഔദ്യോഗികമായി ചാമ്പ്യന്മാരാകും. ഇനി മൊണാക്കോയുമായാണ് പി എസ് ജിയുടെ അടുത്ത മത്സരം.

Advertisement