മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പ്രൊമോഷൻ, ലീഗ് കിരീടവും അടുത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിലേക്ക് എത്തും എന്ന് ഉറപ്പായി. ഇന്നലെ ലീഗിൽ നടന്ന പോരിൽ ആസ്റ്റൺ വില്ലയോട് ജയിച്ചതോടെയാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊമോഷൻ ഉറപ്പിച്ചത്. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ തന്നെ പ്രൊമോഷൻ നേടുക എന്ന വലിയ ലക്ഷ്യമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കിയത്.

എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ഇന്നലത്തെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ചാർലി ഡെവ്ലിൻ, എല്ലാ ടൂൺ, ഗ്രീന്വുഡ്, ടർണർ, ജെസ് സിഗ്സ്വേർത് എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ യുണൈറ്റഡിന് 17 മത്സരങ്ങളിൽ 46 പോയന്റായി. ഇനി മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റ് കൂടെ നേടിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കിരീടവും സ്വന്തമാക്കും.

Advertisement