അവസാന സ്ഥാനക്കാരുടെ കയ്യിൽ നിന്നും തോൽവി ഏറ്റുവാങ്ങി പി എസ് ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഇന്നലെ ഒരു അപ്രതീക്ഷിത പരാജയം. ലീഗിലെ അവസാന സ്ഥാനക്കാരായ ഡിജോൺ ആണ് പി എസ് ജിക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ചത്. എമ്പപ്പെ, ഇക്കാർഡി, ഡിമറിയ, കവാനി എന്നിവർ ഒക്കെ ഉണ്ടായിട്ടും 2-1ന്റെ പരാജയം പി എസ് ജി ഏറ്റുവാങ്ങി. എവേ മത്സരത്തിൽ തുടക്കത്തിൽ ലീഡ് എടുത്ത ശേഷമായിരുന്നു പി എസ് ജിയുടെ തോൽവി.

കളിയുടെ 19ആം മിനുട്ടിൽ എമ്പപ്പെ ആയിരുന്നു പി എസ് ജിക്ക് ലീഡ് നൽകിയത്. 45ആം മിനുറ്റിൽ ചൗയാർ ഡിജോൺ തിരിച്ചുവരവിന് തുടക്കം കുറിച്ച് ഗോൾ നേടി. രണ്ടാം പകുതിയ ആരംഭിച്ച ഉടനെ കാദിസിലൂടെ അവർ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. സീസണിലെ ഒഇ എസ് ജിയുടെ മൂന്നാം പരാജയമാണിത്. ഈ വിജയം ഡിജോണിനെ അവസാന സ്ഥാനത്ത് നിന്ന് രണ്ട് സ്ഥാനം മുന്നോട്ട് എത്തിച്ചു. പരാജയപ്പെട്ടെങ്കിലും 27 പോയന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമത് തന്നെ തുടരുകയാണ് പി എസ് ജി.

Advertisement